തിരൂർ ജില്ല യാഥാർഥ്യമാക്കണം : മലബാറിന്റെ വികസന മുരടിപ്പിന് പരിഹാരം കാണാൻ ഭരണസംവിധാനങ്ങൾ പൊളിച്ചെഴുതണം – ഹമീദ് വാണിയമ്പലം

തിരൂർ: കാലങ്ങളായി മലബാർ മേഖല അനുഭവിക്കുന്ന വികസന മുരടിപ്പിനും പുരോഗതിക്ക് തടസ്സമായി തുടരുന്ന അശാസ്ത്രീയ ഭരണ സംവിധാനങ്ങൾക്കും പരിഹാരം കാണാൻ ഐക്യമുന്നണി സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും, മലബാറിന്റെ സമഗ്ര വികസനത്തിന് ഭരണപരമായ പുനഃസംഘടന അനിവാര്യമാണെന്നും തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും
വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

പയ്യനങ്ങാടി ടി.ഐ.സി സ്ക്വയറിൽ നടന്ന വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് അബ്ദുറഹ്മാൻ മുല്ലശ്ശേരി പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് സുഹ്റാ സി.എച്ച് സ്വാഗതം പറഞ്ഞു. അബ്ദുറഹ്മാൻ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും പി.ആർ. സെക്രട്ടറി റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ .ടി. ഇ. അബൂബക്കർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് നടന്ന പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ നല്ലേപ്പാട്ട്, മുഹമ്മദ് അലി കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി അശ്റഫ് അലി TK . പ്രസിഡന്റ്, അർഷാദ് മാസ്റ്റർ — സെക്രട്ടറി, ജാബിർ മാടമ്പാട്ട് — ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അബ്ദുറഹ്മാൻ മുല്ലശ്ശേരി, സുഹ്റാ സി.എച്ച്. എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സലീന അന്നാര, ആരിഫ് അന്നാര എന്നിവരെയും തിരഞ്ഞെടുത്തു.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പൊന്മുണ്ടം ബൈപാസ് യുദ്ധകാലാടിസ്ഥാനത്തിൽ യാഥാർഥ്യമാക്കണമെന്നും സാധ്യമാകുന്നിടങ്ങളിൽ മേല്പലങ്ങൾ കൊണ്ടുവരാൻ സാധ്യത പഠനം നടത്തി ഈ യാത്ര ദുരിതത്തിനു പരിഹാരം കാണണമെന്നും ഇതിനായി സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണമെന്നുംസമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം അവശ്യപെട്ടു
