‘സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം, പറയാനുള്ളത് പറയും, ചോദ്യം ചെയ്താല്‍ പേടിച്ച് ഓടില്ല’; നിലപാട് മാറ്റാതെ കാന്തപുരം

കൊച്ചി: വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഉറച്ച് സമസ്ത കാന്തപുരം വിഭാഗം. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകുമെന്നും പെണ്ണുങ്ങള് വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പുതിയ പ്രസ്താവന. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണെന്നും അതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയതെന്നും പ്രതികരണം.

സ്ത്രീകളെ നബിദിന ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട് സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകളെ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നല്കിയ നിര്‍ദ്ദേശം. പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ നിലപാടില്‍ ഉറച്ച് കൂടുതല്‍ തീവ്രമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും എന്നും വീടുകളില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നതെന്നും കാന്തപുരം വ്യക്തമാക്കി.
കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിന് എതിരെ കൂടുതല്‍ സിപിഐഎം നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ലെന്ന് എ.കെ. ബാലന് പ്രതികരിച്ചു. എറണാകുളത്ത് നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പുതിയ പ്രസ്താവന.

