Main Banner

വെള്ള ഷര്‍ട്ടും ജീന്‍സും വേഷം, യുവാവ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തി, ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് ജീവനക്കാരിയുടെ പഴ്‌സ് മോഷ്ടിച്ചു

മലപ്പുറം: പട്ടാപ്പകല്‍ കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രി റിസപ്ഷന്‍ ജീവനക്കാരിയുടെ പഴ്‌സ് കവര്‍ന്ന് യുവാവ്. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെ വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് പഴ്സ് മോഷ്ടിച്ചത്. ഇയാൾ ആദ്യം ആശുപത്രി റിസപ്ഷന് സമീപം കുറച്ച് സമയം ചെലവഴിച്ചിരുന്നു. പിന്നീട് റിസപ്ഷനിലെ തിരക്ക് ശ്രദ്ധിച്ച ഇയാള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് പഴ്‌സ് കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

1 st paragraph

ജീവനക്കാരുടെ വ്യക്തി വിവരങ്ങളടങ്ങിയ പ്രധാനരേഖകള്‍, എ.ടി.എം കാര്‍ഡ്, പണം എന്നിവ പേഴ്സിലുണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. മോഷണ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജീവനക്കാരി കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.