Main Banner

‘എന്റെ ചിത്രം വച്ച് വ്യാജ വാര്‍ത്ത നല്‍കി, നോട്ടീസ് അയച്ചിട്ടും മറുപടിയില്ല’; മലയാള മനോരമയ്‌ക്കെതിരെ പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മലയാള മനോരമയ്‌ക്കെതിരെ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് നോട്ടീസ് നല്‍കിയതെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

1 st paragraph

ഇ ഡി വേട്ടയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും റിയാസ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. സിഎംആര്‍എല്ലില്‍ നിന്നും ലഭിച്ച പണം തന്റെ അക്കൗണ്ടിലൂടെ പലര്‍ക്കും കൈമാറ്റം ചെയ്‌തെന്ന് മനോരമ വാര്‍ത്ത നല്‍കിയെന്നും ഈ വാര്‍ത്ത തികച്ചും വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും റിയാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

2nd paragraph

ആഗസ്റ്റ് 20-ലെ മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജില്‍ CMRL-ല്‍ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് ED രണ്ട് തവണ എന്നോട് ഫോണില്‍ വിശദീകരണം ചോദിച്ചുവെന്നും എന്റെ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ കള്ളവാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്.

തുടര്‍ന്ന്, അഡ്വക്കേറ്റ് മുനീര്‍ അഹമ്മദ് മുഖേന 2026 ആഗസ്റ്റ് 22-ന് തന്നെ മലയാള മനോരമയ്ക്ക് നിയമനോട്ടീസ് അയച്ചിരുന്നു.പിന്നീട്, മലയാളമനോരമയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നോട്ടീസ് ലഭിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്.
കള്ള വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ വിശദീകരണം മറുപടിയായി മാസം ഒന്ന് കഴിഞിട്ടും ലഭിച്ചിട്ടില്ല.

എന്റെ ഫോട്ടോ ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ച്, പച്ച കള്ളം വാര്‍ത്തയായി പ്രചരിപ്പിക്കുന്നതിനെ എന്ത് മാധ്യമപ്രവര്‍ത്തനമെന്നാണ് വിളിക്കേണ്ടത്?
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന നിലപാട് ആവര്‍ത്തിക്കുന്നു.