Main Banner

‘മുഖ്യമന്ത്രിക്ക് സൗജന്യമായി ചാറ്റേര്‍ഡ് വിമാനം സജ്ജമാക്കിക്കൊടുത്തത് കര്‍ണാടക മന്ത്രിയുമായി ബന്ധപ്പെട്ട കമ്പനി’; ആരോപണവുമായി പ്രതിപക്ഷം

മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള വിമാന യാത്ര വിവാദത്തില്‍.ചാര്‍റ്റേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് മുഖ്യമന്ത്രി മുതലാളിമാരുടെ സൗജന്യം കൈപ്പറ്റുന്നു എന്ന് പ്രതിപക്ഷം. സൗജന്യമായി വിമാനം നല്‍കിയത് കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയെന്നും ആരോപണം. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ ഇതുവരെ മുഖ്യമന്ത്രിയോ ഓഫീസോ തയാറായിട്ടില്ല.

1 st paragraph

ഇന്നലെയാണ് മലപ്പുറത്തെ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ പറന്നുയര്‍ന്നത്. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ആയിരുന്നു വിമാനയാത്ര. വിമാനയാത്രയ്ക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവായില്ലന്നുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിലാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചാറ്റേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയത് ആര് എന്നുള്ള ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.മുതലാളിമാരുടെ സൗജന്യം മുഖ്യമന്ത്രി കൈപ്പറ്റുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും പ്രതിപക്ഷം ആരോപണമുയര്‍ത്തി.

എന്നാല്‍ അടിയന്തര സാഹചര്യം ആയതിനാലാണ് ചാറ്റേര്‍ഡ് വിമാനം സജ്ജീകരിച്ചതെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.വിമാനം ലഭിച്ചത് ഉപകാരസ്മരണയ്ക്കാണോ എന്ന കാര്യത്തില്‍ വ്യക്തത മുഖ്യമന്ത്രി വരുത്തണമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

2nd paragraph