Main Banner

തദ്ദേശ സ്ഥാപനങ്ങളുടെ മദ്യശാലാ നിയന്ത്രണാധികാരം പുനഃസ്ഥാപിക്കണം:മദ്യ നിരോധന സമിതി

തിരൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മദ്യഷാപ്പുകളുടെ നിയന്ത്രണാധികാരം പുനസ്ഥാപിക്കണമെന്ന് തിരൂർ താലൂക്ക് മദ്യനിരോധന സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. മദ്യവിൽപ്പനശാലകൾ അനുവദിക്കുന്നതിലും എടുത്തു കളയുന്നതിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം മുൻ സർക്കാർ എടുത്തുകളഞ്ഞത് പുനഃപരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം തിരിച്ചുനൽകണമെന്നും കൂട്ടിച്ചേർത്തു.

1 st paragraph

കേരളത്തിലെ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി സ്കൂൾ പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും

അഭിപ്രായപ്പെട്ടു.

2nd paragraph

സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് തിരൂർ താലൂക്ക് മദ്യനിരോധന സമിതി കൺവെൻഷൻ പ്രഖ്യാപിച്ചു. മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ നടന്ന കൺവെൻഷൻ തിരൂർ സംഗം ഹാളിൽ

നഗരസഭ ചെയർപേഴ്പൺ കീഴേടത്തിൽ ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:വിൻസൻ്റ് മാളിയേക്കൽ

മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. മദ്യനിരോധന സമിതി താലൂക്ക് പ്രസിഡൻ്റ് പി കോയ അധ്യക്ഷനായി. ഓർഗനൈസിങ്ങ് സെക്രട്ടറി ടി.വി ജലീൽ ഏക വർഷ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട്, സെക്രട്ടറി പി.വി ഉദയകുമാർ,താലൂക്ക് സെക്രട്ടറി ബി.പി സഹീർ വിവിധ വിഷയങ്ങൾ സംസാരിച്ചു. സി. എം. ടി ബാവ ,കെ .കാർത്തികേയൻ , അടിയാട്ടിൽ ബഷീർ, മുളക്കൽ മുഹമ്മദലി,ഇ.പി.എ ലത്തീഫ് , സി.കെ ലത്തീഫ് , ഹുസൈൻ കുറ്റൂർ, വി.പി നാസർ, അബൂബക്കർ കട്ടച്ചിറ, അബ്ദു റഹിമാൻ മുല്ലശ്ശേരി, കെ.ടി ഹംസ, ഹംസ വെട്ടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു