സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍ അധ്യക്ഷത വഹിച്ചു.

ഡി.എഫ്.എ സെക്രട്ടറി പി.എം. സുധീര്‍ കുമാര്‍, വിവിധ സര്‍വീസ് സംഘടന പ്രതിനിധികളായ വി.കെ. രാജേഷ്, കെ. അബ്ദുള്‍ ബഷീര്‍, ചക്രപാണി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ.വി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേശ് കുമാര്‍ ചടങ്ങിന് സ്വാഗതവും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി. മുരുകന്‍ രാജ് നന്ദിയും രേഖപ്പെടുത്തി.
