Main Banner

യുവതി സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞ് നിർത്തി മോഷണം; കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

 

1 st paragraph

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നോർത്ത് പറവൂർ , വടക്കേക്കര കുഞ്ഞിത്തൈ, പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസൻ (29) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്.

വടക്കേക്കര, നോർത്ത് പറവൂർ, മാനന്തവാടി, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതക ശ്രമം, കൂട്ടായ്മ കവർച്ച, കവർച്ച , ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായതടസം ചെയ്യൽ, അത്രിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2025ൽ തൊടുപുഴ കലയന്താനിയിൽ വച്ച് ബിജു ജോസഫ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 2-ാം പ്രതിയാണ്.

 

2nd paragraph

ഇയാൾ കഴിഞ്ഞ സെപ്റ്റംബർ18ന് ഏഴിക്കര പെരുമ്പടന്നയിൽ ബൈക്കിലെത്തി ഒരു യുവതി സഞ്ചരിച്ച സ്കൂട്ടറിനെ വട്ടം തടഞ്ഞ് നിർത്തി താക്കോൽ ഊരിയെടുത്ത് ഭീഷണിപ്പെടുത്തി സ്കൂട്ടറിന്‍റെ ഡാഷ് ബോക്സിൽ വച്ചിരുന്ന 16000 രൂപ വില വരുന്ന മൊബൈലും 11000 രൂപയോളം അടങ്ങിയ ബാഗും അപഹരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് നോർത്ത് പറവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വടക്കേക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ സി എസ് നെൽസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ഡി. ഡിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.പി പ്രവീൺ, ടി.പി ലജീഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.