ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇന്‍ഡിഗോ 6E 6271 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഗോവയിലെ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാര്‍ട്ട് ചെയ്ത വിമാനമിറക്കിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.
അതേ സമയം, വിമാനം മുംബൈയില്‍ സുരക്ഷിതമായി ഇറങ്ങിയെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാര്‍ക്ക് മടങ്ങാനായി മറ്റൊരു വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും, ഇത് ഉടനെ പുറപ്പെടുമെന്നും ഇന്‍ഡിഗോ അറിയിച്ചു.