Main Banner

ബില്ലടച്ചിട്ടും ഫ്യൂസ് ഊരി; ഒന്നര ദിവസം വൈദ്യുതിയില്ലാതെ കുടുംബം; കുറ്റസമ്മതം നടത്തി കെഎസ്ഇബി

ഇടുക്കി രാജകുമാരിയില്‍ വയോധിക മാത്രമുള്ള സമയത്ത് വീട്ടിലെത്തി ഫ്യൂസ് ഊരിയത് അജ്ഞാതനല്ല. ജീവനക്കാരന്‍ തന്നെയാണെന്ന് ഒടുവില്‍ കെഎസ്ഇബി സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയത്.

1 st paragraph

ഒന്നര ദിവസമാണ് വൈദ്യുതി ബന്ധം ഇല്ലാതെ നിര്‍ധന കുടുംബം വീട്ടില്‍ കഴിഞ്ഞത്. ഫ്യൂസ് ഊരിയത് തങ്ങളല്ലെന്നായിരുന്നു കെഎസ്ഇബിയുടെ ആദ്യ വിശദീകരണം. അഡ്രസ്സ് മാറി ഫ്യൂസ് ഊരിയെന്നാണ് സംഭവം വിവാദമായതോടെ വിശദീകരണം. രാജകുമാരി സെക്ഷനിലെ കരാര്‍ ജീവനക്കാരനായ സിബീഷാണ് ഫ്യൂസ് ഊരിയത്. സംഭവത്തില്‍ കെ എസ് ഇ ബിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സിബി.