വീണ്ടും ഷിഗെല്ല രോഗം

കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല രോഗം വിട്ടൊഴിയുന്നില്ല. മെഡി:കോളജ് കോട്ടാംപറമ്പിന് പിന്നാലെ കൂടരഞ്ഞി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. പതിമൂന്ന് കാരനിലാണ് രോഗലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പ് പഞ്ചായത്തില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

കൂടരഞ്ഞിയിലെ താഴെ കൂടരഞ്ഞി, പൂവാറന്‍തോട് ഭാഗങ്ങളിലെ വീടുകളില്‍ കക്കൂസ് മാലിന്യം കിണറില്‍ അടിഞ്ഞതാണ് രോഗവ്യാപനകാരണമെന്നാണ് കരുതുന്നത്. പഞ്ചായത്തില്‍ വിവാഹം, സല്‍കാരം തുടങ്ങി ആളുകള്‍കൂടുന്ന ചടങ്ങുകള്‍ നടത്തുമ്പോള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ ജില്ലയിലെ മെഡി:കോളജിന് സമീപം കോട്ടാംപറമ്പില്‍ നിരവധികുട്ടികളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കിണര്‍ വെള്ളത്തില്‍ നിന്ന് പടര്‍ന്നതാണെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധ സംഘം കണ്ടെത്തിയത്.