ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം.കെ.റഫീഖ

തിരൂർ: ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ പറഞ്ഞു.

തീരദേശത്ത് നിന്നും ഉൾപ്പെടെ ജില്ലയിൽ കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയാണ് തിരൂർ ജില്ലാ ആശുപത്രി.ആശുപത്രി വികസന പദ്ധതികളുടെ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ പ്രസിഡൻ്റ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.

ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസൽ എടശേരി, മയ്യേരി നസീബ അസീസ്, ശ്രീദേവി പ്രാക്കുന്ന്, എ.പി.സബാഹ്, എം.ഹംസ മാസ്റ്റർ, ടി.പി.ഹാരിസ്, അഫ്സൽ കൈനിക്കര, മുൻ അംഗം വെട്ടം ആലിക്കോയ, മുനിസിപ്പൽ ലീഗ് സെക്രട്ടറി എ.കെ.സൈതാലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.