Main Banner

ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎമ്മെന്ന് ബിജെപി


കണ്ണൂരില്‍ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന് ബിജെപി ആരോപിച്ചു. നേരത്തെ ബിജെപി-സിപിഐഐം സംഘര്‍ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്.