തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ ആദരിച്ചു.

വളാഞ്ചേരി:നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരെ കാവുംപുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്   ടൗൺ കമ്മിറ്റി പ്രസിഡണ്ട് യു. ശിഹാബ് അധ്യക്ഷത വഹിച്ചു. 

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുറഹ്മാൻ രണ്ടത്താണി, ജില്ലാ സെക്രട്ടറി കെ എം ഗഫൂർ,സിദ്ദീഖലി രാങ്ങാട്ടൂർ, മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, ടി.കെ. ആബിദലി ,  സലാം വളാഞ്ചേരി, പറശ്ശേരി അസ്സൈനാർ ,സി.അബ്ദുൽ നാസർ, അഡ്വ.പി.പി ഹമീദ്, കെ എം സി സി നേതാവ് അഷറഫ് വെള്ളേങ്ങൽ, ഡോ.എൻ മുഹമ്മദലി, സി ദാവൂദ് മാസ്റ്റർ, പി.പി.ഷാഫി, എം.പി. ഹാരിസ് മാസ്റ്റർ, എം പി താജുദ്ദീൻ പ്രസംഗിച്ചു.മികച്ച സേവനമനുഷ്ഠിച്ച വൈറ്റ്ഗാർഡ് വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു.