Fincat

മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; വീണ്ടും രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

മുസ്‌ലിം ലീ​ഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീ​ഗ് മലപ്പുറം പാർട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുവെന്നുമുള്ള അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. താനൊരു വർഗീയവാദിയാണെന്നാണ് മുസ്‌ലിം ലീ​ഗ് നേതാക്കൾ പറഞ്ഞു നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെന്നും എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കവയായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.

1 st paragraph

താൻ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീ​ഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആൻ്റണിയും അച്യുതാനന്ദനും ലീ​ഗിനെതിരെ പറഞ്ഞിട്ടില്ലെ. എന്നാൽ ലീ​ഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളും ഇതിൻ്റെ പേരിൽ തന്നെ വേട്ടയാടിയെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ലീ​ഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവൻ എന്ന് പറഞ്ഞു. ഇങ്ങനെ തറ പറയുന്നവർ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

തന്നെ വിമർശിക്കുന്ന മിതവാദികൾ എന്ത് ചെയ്യുന്നുവെന്ന് പരിഹസിച്ച വെള്ളാപ്പള്ളി തങ്ങൾ വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ലെന്നും ചൂണ്ടിക്കാണിച്ചു. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവരാണ് ശ്രീനാരായണ ​ഗുരു പ്രസ്ഥാനം. എസ്എൻഡിപിയുടെ കണക്ക് ഓഡിറ്റ് ചെയ്യുന്നതും കേസ് നോക്കുന്നതും മുസ്‌ലിമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവരാണ് ലീ​ഗുകാർ എന്നും മണി പവറും മസിൽ പവറും കൊണ്ട് എന്തും ചെയ്യാം എന്ന അഹങ്കാരമാണ് ലീ​ഗിനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

2nd paragraph

കൊല്ലത്ത് എൽഡിഎഫ് ശ്രീനാരായണ ​ഗുരു യൂണിവേഴ്സിറ്റ് കൊണ്ടുവന്നത് നല്ലകാര്യമായിരുന്നെങ്കിലും തലപ്പത്ത് ​ഗുരുവിനെ അറിയുന്നവരെ വെച്ചില്ല. ഇതിനെ വിമർശിച്ചതിൻ്റെ പേരിൽ തന്നെ ആക്രമിച്ചു. ലീ​ഗ് ചന്ദ്രീകയിൽ എഡിറ്റോറിയൽ വരെ എഴുതി. തന്നെ തോജോവധം ചെയ്തെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എം പിമാരെ നോമിനേറ്റ് ചെയ്തപ്പോൾ പിന്നോക്കക്കാരെ അവ​ഗണിച്ചതിനെ വിമർശിച്ചപ്പോൾ ലീ​ഗ് തനിക്കെതിരെ പ്രമേയം പാസാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. തന്നെ പറവാണം കത്തിച്ച് ഇല്ലാതാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മതവിദ്വേഷം പരത്തുന്ന മറ്റൊരു പാർട്ടി കേരളത്തിൽ ഇല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മാറാട് കലാപം ഉണ്ടാക്കി എത്രപേരയാണ് കൊന്നതെന്ന് ചോദിച്ച വെള്ളാപ്പള്ളി മുസ്‌ലിം ലീ​ഗ് അവസരം കിട്ടുമ്പോൾ മറ്റുള്ളവരെ തകർക്കുകയാണെന്നും ആരോപിച്ചു.