Main Banner

തിരൂർ പൂക്കയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

​തിരൂർ: പൂക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. വട്ടത്താണി വലിയപാടം സ്വദേശി മേലെ വീട്ടിൽ ഹിശാമിന്റെ ഭാര്യ തെസ്നി (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 st paragraph

​ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് അപകടം നടന്നത്. കൂട്ടായി ഭാഗത്തുനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ‘കല്ലിങ്ങൽ’ ബസ് തെറ്റായ ദിശയിലൂടെ കയറിവന്ന് തിരൂരിൽനിന്ന് ഉണ്യാൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

​ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസ്സിനടിയിലേക്ക് കയറിപ്പോവുകയും കുറച്ചുദൂരം മുന്നോട്ട് നിരങ്ങിനീങ്ങിയ ശേഷമാണ് ബസ് നിന്നതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ്സിനടിയിൽ കുടുങ്ങിയ തെസ്നി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

2nd paragraph

​പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. തെസ്നിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മയ്യത്ത് കബറടക്കം ചൊവ്വ ഉച്ചക്ക് ഒരു മണിക്ക് ഉണ്ണിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ