Bridal

തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് അമൃതസ്നാനത്തോടെ ഇന്ന് സമാപനം

മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയിൽ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തിൽ പങ്കെടുത്തത്. അമൃതസ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക. അമൃതസ്നാനം രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടിൽ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും.

 

1 st paragraph

അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉദ്ഘാടനം ചെയ്തത്.