Bridal

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് ;സിപിഎമ്മിന് വെല്ലുവിളി

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരില്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പയ്യന്നൂരില്‍ പ്രകാശനം ചെയ്യും. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. വൈകിട്ട് നാലുമണിക്ക് ഗാന്ധി പാര്‍ക്കിലാണ് ചടങ്ങ്. സി പി എം പ്രവര്‍ത്തകര്‍ പരിപാടി അലങ്കോലമാക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

1 st paragraph

പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിട്ടുണ്ട്. രണ്ടുദിവസമായി സി പി എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. പ്രകാശന ചടങ്ങില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് വി കുഞ്ഞികൃഷ്ണന്‍ നേരത്തെ പറഞ്ഞത്. വി. കുഞ്ഞികൃഷ്ണന്‍ സിപിഎമ്മിന് പുതിയ വെല്ലുവിളിയായിരിക്കുകയാണ്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തം സിപിഎമ്മിന് കുരുക്കാകുമോയെന്ന് കണ്ടറിയാം.