ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്.ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയില്‍ ചവിട്ടുകയായിരുന്നു. മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു.
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാർ റിസർവോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിക്കുന്നത്. ചവിട്ടിയിട്ട ശേഷം കാലുകൊണ്ട് ആന വിഷ്ണുവിനെ വെള്ളത്തില്‍ മുക്കിവെച്ചതായി വിവരമുണ്ട്. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ വിഷ്ണുവിനെ ആര്യനാടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

