
പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്മെന്റ് കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് കോളെജില്‍ നടക്കും.

കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, യു.ജി.സി. റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍- 04933-227370, 9188900199.
