Shobhika

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി?; കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പൊള്ളല്‍

വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശി സജീര്‍ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീര്‍ കാറിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീര്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.

1 st paragraph

മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയില്‍ സജീര്‍ പറയുന്നു. റഫീഖ് എന്ന ആള്‍ക്കെതിരെയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജീര്‍ പറയുന്നു. ഇ സി ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്കാണ് സജീര്‍ വാഹനം ഇടിച്ചിറക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

2nd paragraph