Shobhika

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം; കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍

മലപ്പുറം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ പത്ര പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ മലപ്പുറം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായുള്‍പ്പെടെ സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചകളില്‍ വിഷയത്തില്‍ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു.

1 st paragraph

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ന്യായമായ ആവശ്യം അവഗണിച്ച സര്‍ക്കാര്‍ നടപടിയില്‍ കണ്‍വെന്‍ഷന്‍ പ്രധിഷേധിച്ചു. മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് സുചിത്രന്‍ അറോറ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കെ.ജെ.യു ജില്ലാ കമ്മിറ്റി അംഗവുമായ ബാലന്‍മാസ്റ്ററെ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി കാര്‍ത്തിക് കൃഷ്ണ സ്വാഗതം പറഞ്ഞു. യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിമുഹമ്മദ് കാളികാവ്, എന്‍.എം കോയ പള്ളിക്കല്‍, അത്തീഫ് കാളികാവ്, ഫാറൂഖ് വെളിയങ്കോട്, ബാസില തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ എം.പി റാഫി നന്ദി പറഞ്ഞു.