Shobhika

സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം


മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.കുളത്തില്‍ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവില്‍ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.