Shobhika

നിറമരുതൂർ വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു

 

നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം കായിക-ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം നടന്നത്. പുതിയ കെട്ടിടത്തിൽ ഡിജിറ്റൽ ലൈബ്രറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങിൽ നടന്നു.

 

1 st paragraph

സ്വാഗതസംഘം കൺവീനർ വി.വി അബ്ദുസ്സലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് എ.ഇ.ഐ.ജിൻസി റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ നേടിയ വി. വി നസ്‌ലി,35 വർഷം ലൈബ്രറേറിയനായി പ്രവർത്തനമനുഷ്ഠിച്ച എ.പി ഷംസുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ പോളാട്ട്, സെക്രട്ടറി കെ.അശ്വിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി. വിനേശൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ, സ്വാഗതസംഘം ട്രഷറർ കാർത്തികേയൻ കല്ലേരി കൂടാതെ തദ്ദേശ സ്ഥാപന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.