Shobhika

ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനൊരുക്കി പൂത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂൾ

തേഞ്ഞിപ്പലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ കലാ- കായിക- സാംസ്‌കാരിക- പഠന മേഖലകളില്‍ അംഗപരിമിധിയുള്ള വിദ്യാര്‍ഥികളേയും ചേര്‍ത്തു പിടിച്ച് അവരെ മുന്‍നിരയില്‍ എത്തിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസത്തിന്നും ആത്മ സംതൃപ്തിക്കുമായി സ്‌കൂള്‍ കാംപസില്‍ ഒരുക്കിയ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എഴുത്തുകരി എം.എ ഷഹനാസ് ഉദ്ഘാടനം ചെയ്തു.

1 st paragraph

ശാരിരിക ബുദ്ധിമുട്ടുകളാല്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്കായി കഴിഞ്ഞ ലോക ഭിന്നശേഷി ദിനത്തിലാണ് സ്‌കൂള്‍ കാംപസില്‍ ഈ കുട്ടികള്‍ക്കായി ബട്ടര്‍ ഫ്‌ളൈ ഗാര്‍ഡന്‍ ഒരുക്കിയത്. രക്ഷിതാക്കളുടേയും അധ്യാപകരുടേയും സഹകരണത്തോടെ അംഗപരിമിധിയുടെ പ്രയാസങ്ങള്‍ മറന്ന് കുട്ടികള്‍ തന്നെയായിരുന്നു പൂന്തോട്ടം പരിപാലിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ചാനത്ത് ഹനീഫ മാസ്റ്റര്‍, കെ.പി ഖൈറുന്നിസ, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.സി അഫ്‌സല്‍ മാസ്റ്റര്‍ സംസാരിച്ചു. ഗാര്‍ഡന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി എയറോബിക് ഡാന്‍സ്, സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഗാനമേള, റോബോട്ടിക് ഷോ, കരട്ടെ പ്രദര്‍ശനം, കളരി പ്രദര്‍ശനം തുടങ്ങിയ കലാ- കായിക പരിപാടികളും സംഘടിപ്പിച്ചു.