താനൂര്‍ – തെയ്യാല റെയില്‍വേ മേല്‍പാലം, താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 15 ന്

താനൂര്‍-തെയ്യാല റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചിന് താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.
താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം 5.30ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ്-റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. എം.എല്‍.എ. ഫണ്ടില്‍ നിന്നും 1.50 കോടി രൂപ ചെലവഴിച്ചാണ് റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചത്.

