നിങ്ങളുടെ മുഖത്തും കഴുത്തിലും എത്ര അളവില്‍ സണ്‍സ്‌ക്രീൻ അപ്ലൈ ചെയ്യാം?; ഡെര്‍മറ്റോളജിസ്റ്റിന്റെ നിര്‍ദേശം ഇങ്ങനെ

നിരവധി സ്‌കിൻകെയർ ഉത്പന്നങ്ങള്‍ വിപണയില്‍ ലഭ്യമാണെങ്കിലും സണ്‍സ്‌ക്രീനാണ് ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളത്.ചർമത്തെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് പുറമേ, ഇത് ടാനിങിനെ പ്രതിരോധിക്കുകയും യുവിബി എക്‌സ്‌പോസ്ച്ചറില്‍ നിന്നുള്ള പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷ നല്‍കുകയും ചെയ്യും. എത്ര രൂപ കൊടുത്ത് നിങ്ങള്‍ സണ്‍സ്‌ക്രീൻ വാങ്ങിയാലും, അതിന്റെ എസ്പിഎഫ് എത്രയായാലും, സൂര്യപ്രകാശത്തില്‍ നിന്നും എന്തുമാത്രം സംരക്ഷണം ഈ സണ്‍സ്‌ക്രീൻ നല്‍കുമെന്ന് അവകാശപ്പെട്ടാലും, നിങ്ങള്‍ മുഖത്തും ചർമത്തിലും എത്ര അളവില്‍ ഇത് തേയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നതിന്റെ ഗുണം. ഉയർന്ന ഗുണനിലവാരമുള്ള എസ്പിഎഫ് 50 പിഎ++++ പ്രൊട്ടക്ഷൻ നല്‍കുന്ന സണ്‍സ്‌ക്രീൻ ഉപയോഗിച്ചിട്ടും നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഗുണം ലഭിക്കുന്നില്ലെങ്കില്‍ അതിനർത്ഥം നിങ്ങള്‍ കൃത്യമായി ഇത് ചർമത്തില്‍ അപ്ലൈ ചെയ്യുന്നില്ലെന്നാണ്.
സണ്‍സക്രീൻ എത്രമാത്രം അളവില്‍ ചർമത്തില്‍ തേയ്ക്കണമെന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് Garekars M.D. Dermatology Clinics MDയായ ഡോ ഗുർവീണ്‍ വാറൈക്ക്. രണ്ട് വിരലുകളിലായോണാ അതോ മൂന്നുവിരലുകളിലായോണോ ഇനി ഒരു ടീസ്പൂണാണോ എന്നിങ്ങനെ പല സംശയങ്ങളും പലർക്കും ഉണ്ടെന്ന് ഡോക്ടർ പറയുന്നു. മുഖത്ത് ഒരു ചതുരശ്ര സെന്റിമീറ്ററില്‍ 02 മില്ലിഗ്രാം വീതമാണ് അപ്ലൈ ചെയ്യേണ്ടതെന്നാണ് അവർ പറയുന്നത്. ഇങ്ങനെ കണക്കുക്കൂട്ടിയാല്‍ മുഖത്തും കഴുത്തിലുമായി 1.6 മുതല്‍ 1.8 ഗ്രാമാണ് അപ്ലൈ ചെയ്യേണ്ടച്. ഇത് മൂന്നുവിരലുകളില്‍ എടുക്കുന്ന സണ്‍സ്‌ക്രീനിന് തുല്യമായി വരും. ഇനി മുഖത്ത് മാത്രമാണ് അപ്ലൈ ചെയ്യേണ്ടതെങ്കില്‍ അത് രണ്ട് വിരലുകളിലെടുക്കുന്നത്ര വേണം.

കൃത്യമായ അളവിലുള്ള സണ്‍സ്‌ക്രീൻ ചർമത്തില്‍ അപ്ലൈ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നും അറിഞ്ഞിരിക്കണം. നിങ്ങള്‍ മുഖത്തും കഴുത്തിലുമായി മൂന്നിന് പകരം രണ്ട് വിരലുകളില്‍ എടുത്ത സണ്‍സ്‌ക്രീൻ മാത്രമാണ് പുരട്ടുന്നതെങ്കില്‍ എസ്പിഎഫ് 25ശതമാനമായി കുറയും. അതായത് നിങ്ങളുടെ സണ്‍സ്ക്രീനിന്‍റെ എസ്പിഎഫ് 50 ആണെങ്കില്‍, നിങ്ങള്‍ക്ക് എസ്പിഎഫ് 30യുടെ ഗുണം മാത്രമേ ലഭിക്കുള്ളു. ഇനി നിങ്ങള്‍ ഒരു വിരലിലെടുത്ത സണ്‍സ്‌ക്രീനാണ് അപ്ലൈ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ലഭിക്കുക എസ്പിഎഫ് 10ന്റെയോ 15ന്റെയോ ഗുണമായിരിക്കും. രണ്ട് വിരലുകളാണെങ്കില്‍, UVA PA++++, PA++ ആയികുറയും. പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കാൻ നല്ലൊരു അളവില്‍ തന്നെ സണ്‍സ്‌ക്രീൻ ചർത്തില്‍ അപ്ലൈ ചെയ്യണം.
ദൈന്യദിന ഉപയോഗത്തിന് എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീനാണ് ഏറ്റവും നല്ലതെന്ന് ജോണ്‍സ് ഹോപ്പ്കിൻസ് മെഡിസിൻ പറയുന്നു. ഒരുപാട് നേരം വെയിലത്ത് ചിലവഴിക്കുന്നവരാണെങ്കില്‍ എസ്പിഎഫ് 60ആകും മികച്ചത്. നിങ്ങള്‍ എന്നും സണ്‍സ്‌ക്രീൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ Cleveland Clinic പബ്ലിഷ് ചെയ്ത റിപ്പോർട്ടില്‍ പറയുന്നത് ശ്രദ്ധിക്കണം.

സണ്‍സ്ക്രീനിന് ചർമത്തിന്റെ സംരക്ഷണ കവചത്തെ നിലനിർത്താനും എക്‌സിമ(ചർമത്തില്‍ വരണ്ടതും ചൊറിച്ചില്‍ ഉണ്ടാക്കുന്നതുമായ പാടുകള്‍), റോസേഷ്യ(മുഖത്ത് ചുവപ്പ് നിറമുണ്ടാക്കുന്ന ചർമരോഗം), മുഖക്കുരു എന്നിവയെ പ്രതിരോധിക്കാനും കഴിയുമെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. തീർന്നില്ല, ഇത് സ്‌കിൻ കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചർമത്തെ യുവിബി കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. അകാലവാർദ്ധക്യ ലക്ഷണങ്ങള്‍ തടയാനും സണ്‍സ്‌ക്രീൻ ഉപയോഗത്തിന് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
