Shobhika

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.

1 st paragraph

കഴിഞ്ഞ 13 കൊല്ലമായി താൻ പാർട്ടിയ്ക്ക് പുറത്താണെന്ന് എ സുരേഷ് പറഞ്ഞു. പാർട്ടിയിലെ വാർത്തകൾ ഒറ്റികൊടുത്തുവെന്ന ആക്ഷേപമടക്കം തനിക്കെതിരെ ഉയർന്നുവന്നിരുന്നു. സാധാരണ ഒരു പാർട്ടി മെമ്പറായ താൻ കേന്ദ്ര സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ എങ്ങിനെയാണ് അറിയുക? 2012ലാണ് തന്നെ അടക്കം 3 പേരെ കൂടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് 2013 ലാണ് അതിന് അംഗീകാരം ലഭിക്കുന്നത് എത്രകാലം വി എസ് തനിക്ക് വേണ്ടി സംസാരിക്കുകയും നിരന്തരം കത്തയക്കുകയും ചെയ്തു സുരേഷ് പറഞ്ഞു.