ചോറ്റൂർ – മാട്ടുമ്മൽ റോഡ് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും – എംഎൽഎ

തിരൂർ : തിരൂരിലെ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചോറ്റൂർ – മാട്ടുമ്മൽ റോഡ് നവീകരണത്തിനുള്ള ബി.എം & ബി.സി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ അറിയിച്ചു.ഇതിനു വേണ്ടിയുള്ള ടെൻണ്ടർ നടപടികൾ പൂർത്തിയായതായും എം.എൽ.എ അറിയിച്ചു.

എംഎൽഎയുടെ ശുപാർശ പ്രകാരം നവ കേരള ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ അനുവദിച്ച പദ്ധതിയാണിത്.പ്രദേശത്തിൻ്റെ വികസനത്തിന് ചോറ്റൂർ മാട്ടുമ്മൽ – റോഡിൻ്റെ നവീകരണം ആക്കം കൂട്ടും.
