2026-ല്‍ ലോകത്തിലെ ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഈ സംസ്ഥാനം മാത്രം

ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടികയില്‍ ഇടം നേടി ഹിമാചല്‍. അഞ്ചാം സ്ഥാനത്താണ് എത്തിയത്.ഇന്ത്യയില്‍ നിന്ന് മറ്റൊരു സംസ്ഥാനവും ഈ പട്ടികയില്‍ ഇല്ല എന്നതും ഹിമാചല്‍ നേടിയ ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. മെക്സിക്കോയിലെ ഹിഡാല്‍ഗോയാണ് പട്ടികയില്‍ ഒന്നാമത് എത്തിയത്.
ഹിമാചലിലെ ജനങ്ങളുടെ ആതിഥ്യമര്യാദ, മനോഹരമായ പ്രകൃതിഭംഗി, സഞ്ചാരികള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം എന്നിവയാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഹിമാചല്‍, വിദേശ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രമുഖ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിംഗ്.കോം പുറത്തുവിട്ട ട്രാവലേഴ്സ് റിവ്യൂ അവാർഡ് 2026 ആഗോള പട്ടികയിലാണ് ഹിമാചല്‍ പ്രദേശ് ഈ നേട്ടം കൈവരിച്ചത്. ലോകമെമ്പാടുമുള്ള 370 മില്ല്യണ്‍ വെരിഫൈഡ് യാത്രക്കാർ രേഖപ്പെടുത്തിയ അഭിപ്രായത്തില്‍ നിന്നാണ് ബുക്കിംഗ്.കോം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
HIMACHAL PRADESH
ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടികയിലാണ് ഹിമാചല്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. ഹിമാചലിലെ ജനങ്ങളുടെ ആതിഥ്യമര്യാദ, പ്രകൃതിഭംഗി, സഞ്ചാരികള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം എന്നിവയാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ഇന്ത്യയില്‍ നിന്ന് മറ്റൊരു സംസ്ഥാനവും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല എന്നതും ഹിമാചല്‍ നേടിയ ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. തായ്വാനിലെ മഗോംഗ്, അർജൻ്റീനയിലെ സാൻ മാർട്ടിൻ ഡി ലോസ് ആൻഡീസ് എന്നിവയാണ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർ.
മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഹിമാചല്‍, വിദേശ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷിംല, മണാലി. റോഹ്താങ് പാസ്, സോലാങ് താഴ്വര, ധർമ്മശാല തുടങ്ങിയ ഹിമാചലിലെ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ സന്ദർശിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് എല്ലാ വർഷവും എത്തുന്നത്. യാത്ര ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന ഹിമാചല്‍ കുടുംബവുമായും അല്ലാതെ സോളോ ട്രിപ്പായും വരുന്നവർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.
