AAK

സമൃദ്ധി കേരളം വായ്പാ പദ്ധതി-അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യംവച്ച്് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി പത്തുലക്ഷം രൂപ വരെ ടേം ലോണ്‍/വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ ആയി നല്‍കും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ അല്ലെങ്കില്‍ 20 ശതമാനം വരെ ഫ്രണ്ട് എന്‍ഡഡ് സബ്സിഡി രൂപത്തില്‍ (പരമാവധി 2 ലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാം. കൂടാതെ, സംരഭത്തിന്റെ വികസനം ലക്ഷ്യംവച്ച് വായ്പ അനുവദിച്ച് ആദ്യത്തെ രണ്ട് വര്‍ഷം മെന്ററിംഗ് സപ്പോര്‍ട്ട് നല്‍കും. പദ്ധതിയില്‍ വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ മലപ്പുറം കാര്യാലയവുമായി ബന്ധപ്പെടണം.

1 st paragraph

ഫോണ്‍-9400068510, 0483 2731496