AAK

കനോലി കനാലിന് കുറുകെ 20കോടിയുടെ ഉണ്യാല്‍ പാലം; ശിലാസ്ഥാപനം ഇന്ന്

 

താനൂര്‍ മണ്ഡലത്തിലെ പൂക്കയില്‍-ഉണ്യാല്‍ പി.ഡബ്യു.ഡി റോഡില്‍ കനോലി കനാലിന് കുറുകെ 20 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഉണ്യാല്‍ പാലത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) വൈകിട്ട് 4.30ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമം-കായികം-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. അബ്ദുസമദ് സമദാനി എംപി, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് എന്നിവര്‍ മുഖ്യാതിഥികളാകും.

 

1 st paragraph

കാലപ്പഴക്കത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നതോടെ താനൂര്‍ ഫിഷിങ് ഹാര്‍ബര്‍, തൂവല്‍ തീരം ബീച്ച് തുടങ്ങിയ ടൂറിസം മേഖലകളിലേക്കടക്കം പൊതുജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമനുഭവിക്കുകയും താനൂരിന്റെ വ്യാപാര വ്യവസായ മേഖലകളെയും ടൂറിസം മേഖലയെയും സാരമായി ബാധിക്കുകയും ചെയ്തു. തിരൂരില്‍ നിന്ന് കൂട്ടായി ഭാഗത്തേക്കും താനൂര്‍ ഭാഗത്തേക്കും ധാരാളം ബസ് സര്‍വീസ് നടത്തിയിരുന്നത് ഈ പാലത്തിലൂടെയാണ്. എന്നാല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതുമൂലം ഉണ്ണിയാലിനും പറവണ്ണക്കും ഇടയിലുള്ള പ്രദേശത്തുകാര്‍ക്ക് ബസ് സര്‍വീസില്ലാത്ത അവസ്ഥയായി.

 

പാലം യാഥാര്‍ഥ്യമാകുന്നതോടുകൂടി താനൂര്‍ പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരമാവുകയാണ്. പാലം നിര്‍മാണ വേളയില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു പാലത്തിന്റെ ഒരു വശത്തായി താല്‍ക്കാലിക സര്‍വീസ് റോഡും പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നുണ്ട്. പാലം നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ഉള്‍പ്പെട്ട ഭൂമിയും ലഭ്യമാണ്. പാലം കനോലി കനാലിനു കുറുകെ ആയതിനാല്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ വേ അതോറിട്ടി മാനദണ്ഡങ്ങള്‍ പ്രകാരം 40.00 മീറ്റര്‍ ഹൊറിസോണ്ടല്‍ ക്ലിയറന്‍സ് ലഭ്യമാകുന്ന തരത്തില്‍ 45.50 മീറ്റര്‍ നീളത്തിലുള്ള ബോസ്ട്രിംഗ് ആര്‍ച്ച് സിംഗിള്‍ സ്പാനായി ഉയര്‍ന്ന ജലനിരപ്പില്‍ നിന്നും 6.00 മീറ്റര്‍ ഉയരത്തിലുമാണ് പാലം വിഭാവനം ചെയ്തിരുക്കുന്നത്. പാലത്തിന്റെ ഫൗണ്ടേഷന്‍ പൈല്‍ ഫൗണ്ടേഷനാണ്. പാലത്തിന് 7.50 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 2.25 മീറ്റര്‍ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫൂട്ട് പാത്തുകളും കൂടി ആകെ 12 മീറ്റര്‍ വീതിയാണുള്ളത്. കൂടാതെ തിരൂര്‍ ഭാഗത്ത് 140 മീറ്ററും ഉണ്ണിയാല്‍ ഭാഗത്ത് 100 മീറ്ററും നീളത്തിലുള്ള അപ്രോച്ച് റോഡും പദ്ധതിയിലുണ്ട്.

2nd paragraph