AAK

തിരൂർ ബ്രൈഡൽ ക്രാഫ്റ്റിൽ ‘പുതുമയുടെ പെരുന്നാൾ’ വസ്ത്രശേഖരം ഉദ്ഘാടനം ചെയ്തു; ഏറ്റവും കുറഞ്ഞ നിരക്കിൽ ഇമ്പോർട്ടഡ് കളക്ഷനുകളും

​തിരൂർ: മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ബ്രൈഡൽ ക്രാഫ്റ്റ് ദ വെഡ്ഡിങ് മാളിൽ’ വരാനിരിക്കുന്ന ആഘോഷ വേളകൾക്കായി ഒരുക്കിയ ‘പുതുമയുടെ പെരുന്നാൾ’ പ്രത്യേക വസ്ത്രശേഖരത്തിന്റെ ഉദ്ഘാടനം തിരൂർ നഗരസഭാ ചെയർമാൻ ഇബ്രാഹിം ഹാജി കിഴേടത്തിൽ നിർവ്വഹിച്ചു.
​എല്ലാ വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാത്തരം വസ്ത്രങ്ങളും ലഭ്യമാക്കുക എന്നതാണ് ‘പുതുമയുടെ പെരുന്നാൾ’ എന്ന പുതിയ കൺസെപ്റ്റിലൂടെ ബ്രൈഡൽ ക്രാഫ്റ്റ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും നേരിട്ടെത്തിച്ച അത്യാധുനികമായ ഇമ്പോർട്ടഡ് വസ്ത്രശേഖരങ്ങളാണ് ഈ സീസണിലെ പ്രധാന ആകർഷണം.
​വിവാഹ വിപണി ലക്ഷ്യമിട്ടുള്ള ബ്രൈഡൽ ലഹങ്കകൾ, ഡിസൈനർ സാരികൾ, ലാച്ച, ഘാഗ്ര ചോളി എന്നിവയുടെ വൻ ശേഖരം ഷോപ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ പെരുന്നാൾ വിപണിക്കായി പ്രത്യേകമായി എത്തിച്ച ട്രെൻഡി പർദ്ദകൾ, അബായകൾ, കിഡ്‌സ് വെയർ, മെൻസ് വെയർ എന്നിവയും ഈ കളക്ഷന്റെ സവിശേഷതയാണ്. ഓരോ കുടുംബത്തിനും തങ്ങളുടെ ബജറ്റിന് അനുസൃതമായി ഷോപ്പിംഗ് നടത്താനുള്ള വിപുലമായ സൗകര്യങ്ങളാണ് ബ്രൈഡൽ ക്രാഫ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
​ചടങ്ങിൽ ബ്രൈഡൽ ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടർ മുത്തുകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ഷാഫി ഹാജി, അബി തങ്ങൾ, ഷഫീഖ് തങ്ങൾ, ജനറൽ മാനേജർ പ്രത്യുഷ് കുമാർ എന്നിവർ സംസാരിച്ചു

1 st paragraph