AAK

ബിഗ് ബോസ് താരം അനീഷ് പരാതിയുമായി സൈബർ പോലീസിൽ; നിരന്തരമായി വേട്ടയാടുന്ന പ്രൊഫൈലുകൾക്കെതിരെയാണ് പരാതി

ബിഗ് ബോസ് മലയാളം സീസൺ സെവനിലെ റണ്ണറപ്പും ഏറെ ജനകീയതാരവുമായ അനീഷ് . ടി.എ സൈബർ അറ്റാക്കിനെതിരെ പോലീസിൽ പരാതി നൽകി. തൃശൂർ റൂറൽ സൈബർ പോലീസിൽ പരാതി നൽകിയ ശേഷം അനീഷ് ആണ് ഇക്കാര്യം ഫേസ് ബുക്കിൽ പങ്കുവെച്ചത്.

1 st paragraph

ചില ID കളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നതായും ഇത് സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി PR വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നും അനീഷ് കുറിപ്പിലൂടെ ചോദിക്കുന്നു.

അനീഷ് ഫേസ് ബുക്കിൽ കുറിച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം:

2nd paragraph

സൈബർ ഇടങ്ങളിൽ ചെന്ന് എന്തും എഴുതിയിടാം എന്ന സൈക്കോ മാനസികാവസ്ഥയാണ് നിങ്ങൾക്കെങ്കിൽ അതിന് തക്കതായ മറുപടി കിട്ടുക തന്നെ ചെയ്യും. പക്ഷേ ആ മറുപടി നിയമവഴികളിലൂടെ ആയിരിക്കും എന്നുമാത്രം. അതെ ഞാൻ തുടങ്ങുകയാണ്. ചില ID കളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു. അത്തരത്തിലുള്ള profile കളെ കണ്ടുപിടിച്ച് നിയമവഴികളിലൂടെ സഞ്ചരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി PR വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നതൊക്കെ തെളിയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ തന്നെ അക്കൗണ്ടബിലിറ്റി ഏറ്റെടുക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്.