ക്ഷേത്രോത്സവത്തിനിടെ സി പി എം പ്രവർത്തകർ എസ്ഐയെ മർദിച്ചു; രണ്ടുപേർക്കെതിരെ കേസ്

ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി മർദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.

