പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ.

മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ. ഉള്ളാൾ സോണൽ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളിനെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പാണ്ഡേശ്വരം വനിതാ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതായണ്. ഇതോടെ കുടുംബത്തെ സഹായിക്കാനായി അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തുകയും ചെയ്ത സിദ്ദിഖ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോയി.

പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പരാതി നൽകാതിരിക്കാൻ പെൺകുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിന് എസ്.ഡി.പി.ഐ. നേതാക്കളായ നവാസ് ഉള്ളാൾ, നിസാമുദ്ദീൻ, ഇഫ്തിക്കർ, മുസ്തഫ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.