പുളിക്കലകത്ത് കുടുംബം ഇഫ്താർ സംഗമവും, അനുസ്മരണയോഗവും സംഘടിപ്പിച്ചു

തിരൂർ: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിലെ എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് ഇഫ്താർ സംഗമവും, കുടുംബങ്ങളിൽ നിന്നും മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിക്കൽ ചടങ്ങും നടത്തി. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന കർമ്മം താനൂർ നടക്കാവ് ജുമാമസ്ജിദ് മുൻ ഖത്തീബ് കുഞ്ഞുമുഹമ്മദ് കുട്ടി ഫൈസി നിർവഹിച്ചു. ഇഫ്താർ സംഗമം പലയിടങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ഇങ്ങനെയൊരു കുടുംബത്തിൽ നിന്നും വേർപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് നടത്തുന്ന ഇഫ്താർ സംഗമം ആദ്യമായാണ് കാണാൻ കഴിഞ്ഞതെന്നും,

ഇന്നത്തെ ആധുനിക ജീവിതത്തിൽ ഇത്തരം സംഗതികൾ വെച്ചുകൊണ്ട് കുടുംബ ബന്ധങ്ങൾ അകന്നു പോകുമ്പോൾ കുടുംബത്തെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഇത്തരം ബന്ധങ്ങൾ പുലർത്തുന്നത് സമൂഹത്തിൽ ഏറ്റവും വലിയ നന്മയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംഗമത്തിൽ മുഖ്യാതിഥിയായി ഹിദായത്ത് സിബിയാൻ മദ്രസ കേന്ദ്ര മുഅല്ലിമും, പുളിക്കലകത്ത് കുടുംബത്തിന്റെ രക്ഷാധികാരിയുമായ കെ ടി അബൂബക്കർ മുസ്ലിയാർ സംസാരിച്ചു. പുളിക്കലകത്ത് കുടുംബ ചെയർമാൻ നജീബ് അധ്യക്ഷത വഹിച്ച സംഗമത്തിന് വൈസ് ചെയർമാൻ മുഹമ്മദ് അഷ്റഫ് സ്വാഗതവും സെക്രട്ടറി അസീസ് നന്ദിയും പറഞ്ഞു.ഈ ഒരു കാലയളവിൽ കുടുംബത്തിൽ നിന്നും നാൽപ്പത് പേര് മൺ മറഞ്ഞു പോയിരുന്നു.
നിരവധിപേർ സംഗമത്തിൽ പങ്കെടുത്തു. കുടുംബത്തിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മക്കളെ സംഗമത്തിൽ അനുമോദിച്ചു. ജില്ലാ ആശുപത്രി റിട്ടയേർഡ് ഡോക്ടർ അബ്ദുറഹ്മാൻ ഹാജി, പ്രവാസി ചെയർമാൻ മുഹമ്മദ് റാഫി,അബ്ദുല്ലത്തീഫ് റെയിൻബോ, നിസാർ അടീപാട്ട്, ആദം ബാവ എന്നിവർ ആശംസ പ്രസംഗം നടത്തി. ബീരാൻ, ഹംസ, ഇസ്മയിൽ, മുഹമ്മദ് മൻസൂർ,റഫീഖ്, നൗഷാദ്, മുഹമ്മദ് സലീം ആരിഫ്, യാസ്മിൻ എന്നിവർ സംഘമത്തിന് നേതൃത്വം നൽകി.

