Main Banner

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് (എം.ഇ.സി.)നിയമനം

സംരംഭമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബിരുദം വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 25 നും 40 മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

1 st paragraph

ഉദ്യോഗാത്ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി സി.ഡി.എസ് ഓഫീസില്‍ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍- 0483-2733470.