AAK

നിര്‍ണായക പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസം; നാട്ടിലേക്ക് മടങ്ങിയ റിങ്കു തിരിച്ചെത്തും


സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങിയ റിങ്കു സിങ് തിരിച്ചെത്തുന്നു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില മോശമായെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്.ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് ഗെയ്റ്റര്‍ നോയ്ഡയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എന്നാല്‍ താരം സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ തിരിച്ചെത്തുമെന്ന് സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്. റിങ്കു സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ കളിക്കും. പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ റിങ്കു നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫിറ്റാണ്, സിതാൻഷു പറഞ്ഞു.

അതേ സമയം ഫിനിഷറുടെ റോളില്‍ എത്തിയ റിങ്കുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടക്കം കടക്കാനായിട്ടില്ല. ഫീല്‍ഡിങ്ങില്‍ പക്ഷെ തിളങ്ങുന്നുണ്ട്. സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ റിങ്കുവിന്റെ ഫോം നിർണായകമാകും.

1 st paragraph