സാഹിത്യ ക്യാംപ്: സൃഷ്ടികള്‍ ക്ഷണിക്കുന്നു

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ യുവ എഴുത്തുകാര്‍ക്കായി മാര്‍ച്ച് 27, 28 തീയതികളില്‍ ദ്വിദിന സാഹിത്യ ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവ എഴുത്തുകാരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 40 പേരെയാണ് ക്യാംപില്‍ പങ്കെടുപ്പിക്കുന്നത്. കഥാ വിഭാഗത്തില്‍ നാല് പേജില്‍ കവിയാത്തതും (ചെറുകഥ), കവിതാ വിഭാഗത്തില്‍ ഒരു പേജില്‍ കവിയാത്തതുമായ സൃഷ്ടികള്‍ മാര്‍ച്ച് 16 ന് മുന്‍പായി സെക്രട്ടറി, മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍, താമരക്കുഴി റോഡ്, സിവില്‍ സ്റ്റേഷനു സമീപം, മലപ്പുറം 676505 എന്ന വിലാസത്തിലോ mdlcmalappuram@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം. മഞ്ചേരിയിലാണ് ക്യാംപ് നടക്കുന്നത്. ഫോണ്‍- 0483-2730510.

