ബാറ്റെടുത്തവരെല്ലാം തീയായി!; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടല്‍

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്വെയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടല്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി.ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ് 15 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറും അടക്കം 24 റണ്‍സ് നേടിയപ്പോള്‍ 30 പന്തുകള്‍ നേരിട്ട അഭിഷേക് നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റണ്‍സ് നേടി പുറത്തായി.
മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തില്‍ ഒരു സിക്സറും നാല് ഫോറുകളും അടക്കം 38 റണ്‍സ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുകളും അടക്കം 33 റണ്‍സ് നേടി.
അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 50 റണ്‍സ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 44 റണ്‍സ് നേടി.

നേരത്തെ ടോസ് വിജയിച്ച സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദർ റാസ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇലവനില്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദറിന് പകരം അക്സർ പട്ടേല്‍ തിരിച്ചെത്തി.
