AAK

സൗജന്യ ഇ.വി വര്‍ക്ക്‌ഷോപ്പ് മാര്‍ച്ച് ആറിന്

 

ഇലക്ട്രിക് വാഹന (ഇ.വി) മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ആറിന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും.

1 st paragraph

വര്‍ക്‌ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും സൗജന്യമായി പങ്കെടുക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന ഘടന, സര്‍വീസ് ആന്‍ഡ് മെയിന്റനന്‍സ് മേഖലകളിലെ പ്രായോഗിക പരിശീലനത്തോടൊപ്പം ഇലക്ട്രോണിക് മേഖലയിലെ പുതിയ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അവബോധവും നല്‍കും. ഫോണ്‍-9495999658, 9400454788.