തിരൂർ തെക്കുംമുറിയിൽ കെട്ടിടത്തിന് തീപിടിച്ചു

തിരൂർ : തിരൂർ തെക്കുംമുറി ബോയ്സ് ഹൈസ്കൂളിന് സമീപത്തെ കെട്ടിടത്തിന് തീപിടിച്ചു. പാട്ടുപറമ്പ് അമ്പലത്തിനടുത്തുളള അന്നാര റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രിൻ്റിംഗ് സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തീ ആളി പടർന്നതോടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കുകയായിരുന്നു. വൈദ്യുതി ട്രാൻസ്ഫോർമറും ചമ്രവട്ടംറോഡും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. വലിയ തീ ഉയർന്നെങ്കിലും സന്ദർഭോജിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.

