കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരുകോടി 31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടുകടവന് അധ്യക്ഷത വഹിച്ചു.

1973-75 കാലഘട്ടത്തില്‍ കാവനൂര്‍ റൂറല്‍ ഡിസ്പെന്‍സറി ആയി ആരംഭിച്ച ആശുപത്രി 2018-19 കാലത്താണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ആരോഗ്യകേരളം ഫണ്ടില്‍ നിന്നുള്ള 1.14 കോടി രൂപയും കാവനൂര്‍ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ തനത് ഫണ്ടും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 4075 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ഒബ്സര്‍വേഷന്‍ റൂം, നഴ്സിങ് സ്റ്റേഷന്, ഒ.പി, ഡ്രസ്സിംഗ് റൂം, പ്രീ ചെക്കപ്പ് റൂം, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ടോയ്ലറ്റ്, മുലയൂട്ടല്‍ മുറി എന്നിവയാണ് സജ്ജീകരിച്ചിട്ടുളളത്.
പരിപാടിയില്‍ കാവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഉസ്മാന് സ്വാഗതം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.സി സുനേന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹസീന ബഷീര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ഷൈനി രാജന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബ്ദുസലാം പാറ, ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. എ
ഷിബുലാല്‍, വാര്‍ഡ് മെംബര്‍ ചന്ദ്രശേഖരന്, സൈഫുദ്ധീന്‍, ഉണ്ണി മാസ്റ്റര്‍, ഖമറുദ്ധീന് വാക്കാലൂര്‍, ഭാസ്കരന്, തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.ഐ പ്രകാശ് നന്ദി പറഞ്ഞു.
മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രം ആണ് കെട്ടിടം നിര്‍മിച്ചത്
