AAK

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടുത്തം; തീ പിടുത്തമുണ്ടായത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍; തീ അണച്ചെന്ന് അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ കെട്ടിടത്തില്‍ നിന്ന് മാറ്റി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിച്ചത്.

1 st paragraph

ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ യൂണിറ്റില്‍ നിന്നാണ് തീ പിടിച്ചത്. തീ പടരാതിരിക്കാന്‍ ഓക്‌സിജന്‍ ഓഫ് ചെയ്തു. രോഗികളെ വെന്റിലേറ്ററോട് കൂടി മാറ്റി. ആര്‍ക്കും ആപത്തില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു. മുഴുവന്‍ രോഗികളെയും മാറ്റിയെന്നും കേടുപാടുകള്‍ വന്ന ചില ഉപകരണങ്ങള്‍ മാത്രമേ മാറ്റാനുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.

തീപിടുത്തം വെന്റിലേറ്റര്‍ മെഷീനില്‍ നിന്ന് തന്നെയെന്ന് ഫയര്‍ ഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടുത്തത്തിന് പുറമേ പുകയും ഉണ്ടായി. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായത് – റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്. കെ പറഞ്ഞു.

2nd paragraph

ഒരു വെന്റിലേറ്റര്‍ യൂണിറ്റില്‍ മാത്രമാണ് തീ പിടിച്ചത് എന്നാണ് വിവരം. കിടക്കയിലേക്ക് തീ പടര്‍ന്നില്ല. തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ ഉപയോഗിച്ച് തീ കെടുത്തി. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പ് തന്നെ തീ അണച്ചു. രോഗികളെ ഒഴിപ്പിക്കല്‍ ജോലിയാണ് ഫയര്‍ ഫോഴ്‌സ് ഏറ്റെടുത്തത്. 33 രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്