AAK

പ്രശ്‌ന സാധ്യതാ ബൂത്തുകളിലേക്ക് 56 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 43 പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ നിരീക്ഷണം നടത്തുന്നതിന് മൈക്രോ ഒബ്‌സര്‍വര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ നടന്നു. ഇലക്ഷന്‍ കമ്മീഷന്റെ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ ചേംബറില്‍ നടന്ന ഓണ്‍ലൈനായുള്ള തിരഞ്ഞെടുപ്പ്. ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളില്‍ ആകെ 43 പോളിങ് സ്‌റ്റേഷനുകളാണ് പ്രശ്‌ന സാധ്യതാ ബൂത്തുകളായി കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. റിസര്‍വ് ഉള്‍പ്പെടെ 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്.

1 st paragraph

ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളിലെ ക്രമസമാധാനം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.