പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം മാര്‍ച്ച് 24 മുതല്‍ 29 വരെ നടക്കും

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് ജോലികള്‍ക്കായി നിയമിക്കുന്ന പ്രിസൈഡിങ്് ഓഫീസര്‍, ഫസ്റ്റ് പോളിങ്് ഓഫീസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം മാര്‍ച്ച് 24 മുതല്‍ 29 വരെ സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നടക്കും. ഓരോ പരിശീലന കേന്ദ്രത്തിലും ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി ഫോം സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പരിശീലനത്തില്‍ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (വി.എഫ്.സി) ക്രമീകരിച്ചിട്ടുമുണ്ട്. രണ്ടും മൂന്നും പോളിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളില്‍ പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി ഫോം നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

പോളിങ് ഡ്യൂട്ടിക്കായി നിയമിതരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ ലഭ്യമാണ്. ഉദ്യോഗസ്ഥര്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യണം. ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ഇലക്ടറല്‍ റോള്‍ വിവരങ്ങള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണം. സ്ഥാപന മേധാവികള്‍ പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവും പോസ്റ്റല്‍ ബാലറ്റ് അപേക്ഷയും നല്‍കണം.
