താനൂരിന് ആവേശം പകർന്ന് ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന റാലി

താനൂർ:താനൂരിന് ആവേശം പകർന്ന് യുവജന റാലി. എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് സമീർ ടി തിരുത്തിയിലിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുവജന റാലി സംഘടിപ്പിച്ചത്.
തലക്കടത്തൂരിൽ നിന്നും ആരംഭിച്ച റാലി വൈലത്തൂരിൽ സമാപിച്ചു. താനൂരിലെ യുവത എൽഡിഎഫിനൊപ്പമെന്ന് ഉറപ്പിക്കുന്ന തരത്തിൽ ആയിരക്കണക്കിന് യുവതീയുവാക്കളാണ് ആവേശത്തോടെ റാലിയിൽ അണിനിരന്നത്.

സ്ഥാനാർഥി മുഹമ്മദ് സമീർ ടി തിരുത്തിയിലിൻ്റെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ധരിച്ച്, മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി, വിപ്ലവ നായകൻ ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത വലിയ കൊടികൾ വീശി യുവാക്കൾറാലി ആഘോഷമാക്കുകയായിരുന്നു.വാദ്യഘോഷങ്ങളും പൂക്കാവടിയും, തംബോലവും, കരിമരുന്നും റാലിക്ക് മിഴിവേകി.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് പി പി രതീഷ്, സെക്രട്ടറി വി വിശാഖ്, ട്രഷറർ ലാമിഹ് റഹ്മാൻ, പി സൈനുൽ ആബിദ്, മുഹ്സില, ആസിഫ്, ജിജേഷ്, ജയശങ്കർ, ബബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

