നന്നമുക്ക് പഞ്ചായത്തിൽ യുഡിഎഫ് ശക്തിപ്രകടനം; സ്ഥാനാർത്ഥിയുടെ പര്യടനത്തിന് വൻ ജനപിന്തുണ.

പൊന്നാനി:നന്നമുക്ക് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പര്യടനം ശക്തമായ രാഷ്ട്രീയ സന്ദേശവുമായി മുന്നേറി. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച പര്യടനം യുഡിഎഫിന്റെ ശക്തിപ്രകടനമായി മാറി.

സ്ഥാനാർത്ഥിയെ വരവേൽക്കാൻ പല ഭാഗങ്ങളിലും വൻ ജനക്കൂട്ടം കാത്തു നിന്നിരുന്നു. നിലവിലെ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വിമർശനം ഉയർത്തിയ സ്ഥാനാർത്ഥി, നെൽ കർഷകരുടെയും ക്ഷീരകർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ജനക്ഷേമം മുൻനിർത്തിയ നയങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തകരുടെ സാന്നിധ്യവും ജനപങ്കാളിത്തവും പര്യടനത്തിന് ഊർജം പകർന്നു. നരണിപ്പുഴയിൽ നിന്നാരംഭിച്ച പര്യടനം കല്ലൂർമ്മയിൽ സമാപിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിച്ച ജനപിന്തുണ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതായി നേതാക്കൾ പറഞ്ഞു. നാരനിപ്പുഴയിൽ നിന്നും ആരംഭിച്ച പര്യടനം യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പി. പി യൂസഫലി, സി.ഹരിദാസ്എം.വി ശ്രീധരൻ മാസ്റ്റർ, സി. എം യൂസഫ്, മുസ്തഫ വടമുക്ക്, നാഹിർ ആലുങ്കൽ, പി. വി ഇബ്രാഹിംകുട്ടി, ഷാജി കാളിയത്തേൽ, പ്രണവം പ്രസാദ്, അഷ്റഫ് കാട്ടിൽ, കെ. പി അലി, സക്കീർ ഒതളൂർ പങ്കെടുത്തു.

