Shobika

‘പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല, രക്തസാക്ഷികളുടെ നാടാണ്; ആര് എതിര് വന്നാലും കാര്യമില്ല’; മുഖ്യമന്ത്രി

പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയൻ. ആര് എതിര് വന്നാലും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പയ്യന്നൂരിനെ കുറിച്ച് ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലെന്നും രക്തസാക്ഷികളുടെ നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂർ വെറുതെ അല്ല ഏറ്റവും കരുത്തുറ്റ ഇടത് കോട്ടയായത്. കണിശത പാലിച്ച നേതാക്കളുടെ നാടാണ് പയ്യന്നൂരെന്ന് അദേഹം പറഞ്ഞു

1 st paragraph

പയ്യന്നൂരിൽ ആര് എതിര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി ഈ മണ്ണിന്റെ പവിത്രത സംരക്ഷിക്കണമെന്നും ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പയ്യന്നൂരിനെ എല്ലാവർക്കും അറിയാം. മഹാന്മാരുടെ നേതൃത്വത്തിൽ പാർട്ടി വളർന്ന നാടാണ് ഇത്‌. വലിയ പ്രതിസന്ധികളിൽ പാറ പോലെ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നവരാണ് ഇവിടുത്തുകാർ. പവിത്രമായ മണ്ണിനെ ആര് ശ്രമിച്ചാലും കളങ്കപെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു.
സ്ഥാനമോഹം കൊണ്ട് എത്ര വലിയ ചെളികുണ്ടിലാണ് ഇയാൾ വീണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസരവാദത്തിന്റെ മൂർത്തിഭാവത്തെ കൂടെ നിർത്തുകയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

2nd paragraph